കോട്ടക്കൽ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖല സംഘടിപ്പിക്കുന്ന ജില്ലാ സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ് കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ തുടങ്ങി. സിബിഎസ്ഇ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തി നിഷ്കർഷിച്ച ആധുനിക ഇംഗ്ലീഷ് ഭാഷാ പഠനരീതികൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനാണ് ഫെസ്റ്റ് ലക്ഷ്യം വയ്ക്കുന്നത്.
മൂന്നു മുതൽ 12 വരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായും എല്ലാവർക്കും പങ്കെടുക്കാവുന്ന പൊതുവിഭാഗവുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സഹോദയ കോണ്‍ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി പോൾ ഉദ്ഘാടനം ചെയ്തു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ്് എം. അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. അൽമാസ് ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടർ എം. സലിം, ജനറൽ സെക്രട്ടറി എം. ജൗഹർ, ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ഭാരവാഹികളായ പി. നിസാർഖാൻ, ഡോ. ശിബിലി, ജാസ്മീർ ഫൈസൽ, സിസ്റ്റർ ആൻസില ജോർജ്, കെ. ഷിനോജ്, ജോസ്ലിൻ ഏലിയാസ്, കെ. പ്രദീപ്, എസ്. സ്മിത, ഐ.വി. രതി, ധന്യ എന്നിവർ പ്രസംഗിച്ചു.